Posts

Showing posts from October, 2017

ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് (MR VACCINATION CAMPAIGN) നിങ്ങള്‍ എല്ലാവരും അറിഞ്ഞുകാണുമല്ലോ

ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് (MR VACCINATION CAMPAIGN) നിങ്ങള്‍ എല്ലാവരും അറിഞ്ഞുകാണുമല്ലോ . 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നല്‍കുക വഴി, വലിയ പ്രതിരോധം സൃഷ്ടിക്കുകയും അതുവഴി ഈ രോഗാണുക്കള്‍ പടരുന്നത് തടയുകയുമാണ് ലക്ഷ്യം. പതിവുപോലെ ചില വാക്‌സിന്‍ വിരുദ്ധരും, തല്‍പര കക്ഷികളും ഈ പരിപാടികള്‍ക്ക് എതിരെ കുപ്രചരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനസംഖ്യ നിയന്ത്രണ സിദ്ധാന്തം മുതല്‍ ഓട്ടിസം വരെ ഇത്തരക്കാര്‍ നിരത്തുന്നുണ്ട് . ഇത് ചെറുതല്ലാത്ത ഭീതി കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹിചര്യത്തില്‍ ആണ് ഇന്‌ഫോക്ലിനിക് ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പ്രധാനമായും ഈ രണ്ടു രോഗങ്ങളെ കുറിച്ചും, കുത്തിവെപ്പ് പരിപാടിയുടെ ആവശ്യം, പൊതുവായ സംശയങ്ങള്‍ എന്നിവയ്ക്ക് മറുപടി പറയാന്‍ ...