ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു. ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല
ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു. ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല ഇത് കേട്ട ബിൽ ഗേറ്റ്സ് തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു. ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി അവനെ വിളിച്ചു പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു. എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു. വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല. അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി. എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു. 19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി അതിന് ...