windows 10
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന വിൻഡോസ് 10 എന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയര്‍ (ഒഎസ്) നാളെയെത്തും (ബുധനാഴ്ച). വിൻഡോസ് 7, 8.1 വേർഷനുകളുള്ളവർക്ക് 10ലേക്കു സൗജന്യമായി അപ്‌ലോഡ് ചെയ്യാം. ഒരു വർഷത്തേക്കാണ് ഈ ഓഫർ. 2015, ജൂലൈ 29 മുതൽ 2016 ജൂലൈ 29 വരെ. വിൻഡോസ് എട്ട് വേർഷൻ വളരെയധികം വിമർശനങ്ങൾ നേരിട്ടതിനാൽ ശ്രദ്ധാപൂർവമാണ് വിൻഡോസ് 10 പുറത്തിറക്കുന്നത്. ഒഎസിന്റെ ഡെവലപ്പർ വേർഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്രാൻഡ് ന്യൂ യൂസർ ഇന്റർഫേസും പുതിയ സ്റ്റാർട്ട് മെനുവും കൊർട്ടാന, കൺടിന്നം (ടച്ച് സൗകര്യമുള്ള ഡിവൈസുകളിൽ ടാബ്‌ലറ്റ്, പിസി തുടങ്ങി ഏതു മോഡുകൾ വേണമെങ്കിലും സ്വീകരിക്കാനുള്ള ഓപ്ഷൻ) തുടങ്ങി പ്രധാനപ്പെട്ട പല ഫീച്ചറുകളും വിൻഡോസ് 10ന് ഒപ്പമുണ്ട്. ഇതോടെ മൊബൈലിലും ഡെസ്ക്ടോപ്പുകളിലും ടാബ്‌ലറ്റുകളിലും ഗെയിമിങ് കൺസോളുകളിലും ഒരേ ഒഎസ് തന്നെ പ്രവർത്തിപ്പിക്കാനാകും. എന്നാൽ നാളെ തന്നെ എല്ലാത്തിലും പുതിയ വേർഷന്‍ എത്തില്ല. ഒരുവർഷത്തിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ. വിന്‍ഡോസ് 10ന്റെ എഡിഷനുകൾ വിൻഡോസ് 1...