windows 10

ലോകം ആകാംഷയോടെ കാത്തിരിക്കുന്ന വിൻഡോസ് 10 എന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയര്‍ (ഒഎസ്) നാളെയെത്തും (ബുധനാഴ്ച). വിൻഡോസ് 7, 8.1 വേർഷനുകളുള്ളവർക്ക് 10ലേക്കു സൗജന്യമായി അപ്‌ലോഡ് ചെയ്യാം. ഒരു വർഷത്തേക്കാണ് ഈ ഓഫർ. 2015, ജൂലൈ 29 മുതൽ 2016 ജൂലൈ 29 വരെ. വിൻഡോസ് എട്ട് വേർഷൻ വളരെയധികം വിമർശനങ്ങൾ നേരിട്ടതിനാൽ ശ്രദ്ധാപൂർവമാണ് വിൻഡോസ് 10 പുറത്തിറക്കുന്നത്. ഒഎസിന്റെ ‍ഡെവലപ്പർ വേർഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നു.Laptop and phone with Windows 10 Start Menu
ബ്രാൻഡ് ന്യൂ യൂസർ ഇന്റർഫേസും പുതിയ സ്റ്റാർട്ട് മെനുവും കൊർട്ടാന, കൺ‌‌ടിന്നം (ടച്ച് സൗകര്യമുള്ള ഡിവൈസുകളിൽ ‌‌ടാബ്‌ലറ്റ്, പിസി തുടങ്ങി ഏതു മോഡുകൾ വേണമെങ്കിലും സ്വീകരിക്കാനുള്ള ഓപ്ഷൻ) തുടങ്ങി പ്രധാനപ്പെട്ട പല ഫീച്ചറുകളും വിൻഡോസ് 10ന് ഒപ്പമുണ്ട്. ഇതോടെ മൊബൈലിലും ഡെസ്ക്ടോപ്പുകളിലും ടാബ്‌ലറ്റുകളിലും ഗെയിമിങ് കൺസോളുകളിലും ഒരേ ഒഎസ് തന്നെ പ്രവർത്തിപ്പിക്കാനാകും. എന്നാൽ നാളെ തന്നെ എല്ലാത്തിലും പുതിയ വേർഷന്‍ എത്തില്ല. ഒരുവർഷത്തിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.
വിന്‍ഡോസ് 10ന്റെ എഡിഷനുകൾ
വിൻഡോസ് 10 ഹോം, വിൻഡോസ് 10 പ്രോ, വിൻഡോസ് 10 എന്റർപ്രൈസ്, വിൻഡോസ് 10 എഡ്യുക്കേഷൻ, വിൻഡോസ് 10 മൊബൈൽ, വിൻഡോസ് 10 മൊബൈൽ എന്റർപ്രൈസ്, വിൻഡോസ് 10 ഐഒടി കോർ (ഇന്റർനെറ്റ് ഓഫ് തിങ്സ്).
പഴ്സനേൽ കംപ്യൂട്ടറുകൾക്കും ടാബ്‌ലറ്റുകൾക്കും വേണ്ടിയള്ള വേർഷനാണ് ഇപ്പോൾ പുറത്തിറക്കുന്നത്. മൊബൈലിനു വേണ്ടിയുള്ള വേർഷൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും.
വിൻഡോസ് 10നു വേണ്ട ഹാർഡ്‌വെയർ / സോഫ്റ്റ്‌വെയർ
വിൻഡോസ് 8.1 അപ്ഡേറ്റ് അല്ലെങ്കില്‍ വിൻഡോസ് 7 സർവീസ് പായ്ക്ക് മെഷീനുകളിലാണ് വിൻഡോസ് 10 അപ്ഗ്രേഡ് ആകുക.
പ്രോസസ്സർ - 1 ജിഗാഹെർട്സോ അതിലധികമോ വേഗതയേറിയത്
റാം - 1 ജിബിയോ (32 ബിറ്റ്) 2 ജിബിയോ (64 ബിറ്റ്)
ഹാർഡ് ഡിസ്റക് സ്പേസ് - 16 ജിബിയോ (32 ബിറ്റ്) 20 ജിബിയോ (64 ബിറ്റ്)
ഗ്രാഫിക്സ് കാർഡ് - ഡയറക്ട് എക്സ് 9 അല്ലെങ്കിൽ ഡബ്ള്യുഡിഡിഎം 1.0 ഡ്രൈർ
ഡിസ്പ്ലേ - 1024 * 600
കൊർട്ടാന
മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണിനു (8.1) വേണ്ടിയിറക്കിയ ഇന്റലിജന്റ് പഴ്സനേൽ അസിസ്റ്റന്റാണ് കൊർട്ടാന. ഫോൺ ഓൺ ആണെങ്കിൽ എന്തു നിർദേശങ്ങൾ ശബ്ദത്തിലൂടെ നൽകിയാലും കൊർട്ടാന അതു അനുസരിക്കും. ആപ്ലിക്കേഷനുകൾ തുറക്കാൻ, കോൾ ചെയ്യാന്‍, റിമൈൻഡറുകൾ ഓർത്തിരിക്കാൻ ഒക്കെ കൊർട്ടാനയ്ക്കു നിർദേശം നൽകിയാൽ മതി. നിലവിൽ ഈ സൗകര്യം. ഇന്ത്യയിൽ ലഭ്യമല്ല. കൂടാതെ, വിൻഡോസ് 10 വേർഷനിലും ആദ്യം യുഎസ്, യുകെ, ചൈന, ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയ്ന്‍ എന്നിവിടങ്ങളിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ ഫോണിന്റെ സ്ഥലവും ഭാഷയും മാറ്റിയിട്ട് കൊർട്ടാന ഇന്ത്യയിൽ ഉപയോഗിക്കുന്നവരുണ്ട്.
വിൻഡോസ് 10ന്റെ വില
വിൻഡോസ് 10 ഹോം - 13,000 രൂപ (199 യുഎസ് ഡോളർ)
വിൻഡോസ് 10 പ്രോ - 13,000 രൂപ (199 യുഎസ് ഡോളർ)
വിൻഡോസ് 7, 8ൽ നിന്ന് മൈക്രോസോഫ്റ്റ് മാറ്റുന്നവ
വിൻഡോസ് മീഡിയ സെന്റർ; ഡിവി‍ഡി പ്ലേബാക്ക് കേപ്പബിളിറ്റി; വിൻഡോസ് 7 ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ; യുഎസ്ബി ഫ്ലോപ്പി ഡ്രൈവർ; സോളിറ്റെയർ, മൈൻസ്വീപ്പർ, ഹാർട്ട്സ് ഗെയിംസ്; വിൻഡോസ് ലൈവ് എസെൻഷ്യൽസ്, വൺ ഡ്രൈവ് ആപ്പ് തുടങ്ങിയവ വിൻഡോസ് 10ൽ ഉണ്ടാകില്ല. അതേസമയം, സോളിറ്റെയർ, മൈൻസ്വീപ്പർ തുടങ്ങിയവ വിൻഡോസ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മൈക്രോസോഫ്റ്റ് സോളിറ്റെയർ കളക്‌ഷൻ, മൈക്രോസോഫ്റ്റ് മൈസ്വീപ്പർ എന്നീ പേരുകളിലാണിവ.
വൺഡ്രൈവ് ആപ്പിനു പകരം വൺഡ്രൈവ് ഇന്റഗ്രേഷൻ വരും. ഫ്ലോപ്പി ഡ്രൈവർ വിൻഡോസ് അപ്ഡേറ്റിൽ നിന്നോ കമ്പനിയുടെ സപ്പോർട്ട് വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യണം.
ഓർമിക്കേണ്ടവ
വിൻഡോസ് ഹലോ എന്ന ആപ്ലിക്കേഷന് പ്രത്യേകമായി ഇൻഫ്രാറെഡ് ക്യാമറ ആവശ്യമാണ്. മുഖവും, കൃഷ്ണമണിയും തിരിച്ചറിയുന്നതിനാണിത്. ഇൻഫ്രാറെഡ് ക്യാമറയില്ലെങ്കിൽ ഫിംഗർപ്രിന്റ് റീഡർ ആണെങ്കിലും മതി. സ്ക്രീനിൽ കാണിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം ഡിസ്പ്ലേ റെസലൂഷനെ ആശ്രയിച്ചിരിക്കും. മൾട്ടി ടച്ച് ഡിസ്പ്ലേ ആവശ്യമാണ്. കംപ്യൂട്ടർ ഹാർഡ്‌വെയറിന്റെയും ഇന്റർനെറ്റ് കണക്‌ഷന്റെയും അനുസരിച്ച് 20 മുതൽ ഒരു മണിക്കൂർ വരെ അപ്ഗ്രേഡിനു സമയമെടുക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
അപ്ഡേറ്റിനൊപ്പം നിലവിലുള്ള മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും ഫയലുകളും സെറ്റിങ്ങുകളും പുതിയ വേർഷനിലേക്കു മൈഗ്രേറ്റ് ചെയ്യും. എന്നാൽ ചില ആപ്ലിക്കേഷനുകളും സെറ്റിങ്ങുകളും മൈഗ്രേറ്റ് ചെയ്യില്ല. നിലവിൽ ഉപയോഗിക്കുന്ന ആന്റിവൈറസ് വിൻഡോസ് 10ൽ ഉപയോഗയോഗ്യമാകില്ല. മാത്രമല്ല, ആന്റിവൈറസ് ഉണ്ടെങ്കിൽ ചിലപ്പോള്‍ അപ്ഡേറ്റ് ആയില്ലെന്നും വരും. അതിനാൽ ആന്റിവൈറസ് അൺ ഇൻസ്റ്റോൾ ചെയ്യുന്നത് ഗുണകരമാകും.
വിൻഡോസ് 8നു ശേഷം 9 ഇറക്കാതെ കമ്പനി നേരെ 10ലേക്കാണ് പോയത്. പ്രധാനപ്പെട്ട പല സംഭവങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ വേർഷന്‍ പുറത്തിറക്കുന്നത്. വിൻഡോസിന്റെ അവസാന വേർഷനാണിതെന്നു കമ്പനി പറയുന്നില്ലെങ്കിലും പ്രധാനപ്പെട്ട അവസാന വേർഷൻ ഇതായിരിക്കുമെന്നു മൈക്രോസോഫ്റ്റ് പറയുന്നു.

Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

GRBL Feed Rate