SMART POLICE കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സംസ്ഥാന പൊലീസിനെ സ്‌മാർട്ടാക്കാൻ 'സ്‌മാർട്ട് പൊലീസ് ' പദ്ധതി വരുന്നു. വനിതാ സുരക്ഷ, വാഹനമോഷണം, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, കുട്ടിക്കടത്ത് എന്നിവ തടയാനും ശാസ്ത്രീയമായ അന്വേഷണത്തിനും അന്യസംസ്ഥാനങ്ങളുടെ പക്കലുള്ള സാങ്കേതികവിദ്യയും പരിശീലനവും കൂടുതൽ ധനസഹായവും കേരളത്തിന് ലഭിക്കും

ഡി.ഐ.ജി പി. വിജയനെ നോഡൽ ഓഫീസറാക്കി  #SMART  #police

തിരുവനന്തപുരം: കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സംസ്ഥാന പൊലീസിനെ സ്‌മാർട്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'സ്‌മാർട്ട് പൊലീസ് ' പദ്ധതി വരുന്നു. വനിതാ സുരക്ഷ, വാഹനമോഷണം, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, കുട്ടിക്കടത്ത് എന്നിവ തടയാനും ശാസ്ത്രീയമായ അന്വേഷണത്തിനും അന്യസംസ്ഥാനങ്ങളുടെ പക്കലുള്ള സാങ്കേതികവിദ്യയും പരിശീലനവും കൂടുതൽ ധനസഹായവും കേരളത്തിന് ലഭിക്കും. സംസ്ഥാന പൊലീസ് വിജയകരമായി നടപ്പാക്കിയ 'സ്റ്റുഡന്റ് പൊലീസ് ' പദ്ധതി കേന്ദ്രം ഏറ്റെടുത്ത് രാജ്യവ്യാപകമായി നടപ്പാക്കും. ഇന്റലിജൻസ് ഡി.ഐ.ജി പി. വിജയനെ 'സ്‌മാർട്ട് പൊലീസ് ' നോഡൽ ഓഫീസറായി കേന്ദ്രം നിയമിച്ചു.

കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തടയാനും അന്വേഷിക്കാനുമുള്ള പരിശീലനമാണ് ഇതിൽ പ്രധാനം. വിദേശ പരിശീലനമടക്കം ലഭ്യമാക്കും. പ്രകൃതിദുരന്തങ്ങളടക്കമുള്ള സാഹചര്യങ്ങൾ നേരിടാൻ കേരളത്തിൽ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഹൈദരാബാദ് പൊലീസ് വിജയകരമായി നടപ്പിലാക്കിയ ഈ സാങ്കേതികസംവിധാനം കേരളത്തിന് കൈമാറും.

ക്രിമിനൽ കേസുകളിൽ കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് പൊലീസ് കൈക്കൊള്ളുന്ന നിലപാട് എന്താണെന്നറിയാൻ നിലവിൽ സംവിധാനമില്ല. കേസുകളിൽ പൊലീസിന്റെയും പ്രോസിക്യൂട്ടർമാരുടെയും നിലപാടുകളും നടപടികളും നിരീക്ഷിക്കാൻ ഏകീകൃതസംവിധാനമുണ്ടാക്കും. കോടതികൾ പുറപ്പെടുവിക്കുന്ന വാറണ്ടുകൾ നടപ്പാക്കുന്നുണ്ടോ, എത്രയെണ്ണം അവശേഷിക്കുന്നു, കേസുകളുടെ അവധി വിവരങ്ങൾ എന്നതടക്കം ഈ സംവിധാനത്തിൽ അറിയാനാവും. തെലുങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ സംസ്ഥാന പൊലീസിന് കൈമാറും. മോഷണംപോയ വാഹനങ്ങൾ കണ്ടെത്താൻ നാഗലാൻഡ് പൊലീസ് വികസിപ്പിച്ചെടുത്ത എസ്.എം.എസ് അധിഷ്ഠിത സംവിധാനവും കേരളത്തിന് ലഭിക്കും. വാഹനമോഷണം റിപ്പോർട്ടുചെയ്യപ്പെട്ടാലുടൻ പതിനായിരക്കണക്കിന് മൊബൈൽഫോണുകളിലേക്ക് അടിയന്തരസന്ദേശം സ്വമേധയാ അയയ്ക്കുന്ന സംവിധാനമാണിത്.

അതിക്രമങ്ങൾക്കെതിരെ പൊലീസ് സ്റ്റേഷനിലെത്താതെ വനിതകൾക്ക് പരാതി നൽകാനും അടിയന്തര ഘട്ടങ്ങളിൽ പൊലീസിന്റെ സഹായം തേടാനും ഡൽഹി പൊലീസ് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ 'ഹിമാന്ത് ' സംസ്ഥാന പൊലീസിന് ലഭ്യമാക്കും. 'ഹിമാന്തി'ലെ രക്ഷാബട്ടൺ അമർത്തിയാലോ ഫോൺ കുലുക്കിയാലോ പൊലീസിന് സന്ദേശം ലഭിക്കും. മൊബൈൽഫോൺ സ്വമേധയാ 30 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ-വീഡിയോ റെക്കാഡിംഗ് നടത്തി പൊലീസിന് അയയ്ക്കാനും 'ഹിമാന്തി'ൽ സംവിധാനമുണ്ട്. അഞ്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അപകടമുന്നറിയിപ്പുള്ള എസ്.എം.എസും അയയ്ക്കും. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയും ഈ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്താം.

പി. വിജയൻ തിരുവനന്തപുരം കമ്മിഷണറായിരിക്കേ നടപ്പാക്കിയ 'വനിതാസൗഹൃദ, പിങ്ക് ഓട്ടോറിക്ഷ' ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ നടപ്പിലാക്കി ദേശീയപുരസ്കാരം നേടി. ജി.പി.എസ്, മൊബൈൽഫോൺ അധിഷ്ഠിത 'വനിതാസൗഹൃദ ഓട്ടോറിക്ഷ' രാജ്യത്തുടനീളം നടപ്പിലാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ച ഡൽഹിയിൽ വിളിച്ചിട്ടുള്ള യോഗത്തിൽ കേരളത്തിനുള്ള പദ്ധതിവിഹിതം കേന്ദ്രം തീരുമാനിക്കും.

എന്താണ് സ്മാർട്ട്

എസ്-സെൻസിറ്റീവ് ആൻഡ് സ്ട്രിക്ട്, എം-മോഡേൺ വിത്ത് മൊബിലിറ്റി, എ-അലർട്ട് ആൻഡ് അക്കൗണ്ടബിൾ, ആർ-റിലേയബിൾ ആൻഡ് റെസ്‌പോൺസീവ്, ടി-ട്രെയിൻഡ് ആൻഡ് ടെക്നോസാവി).

കേരളത്തിന് മെച്ചം

 അത്യാധുനിക സാങ്കേതികവിദ്യകൾ, ആശയങ്ങൾ
 ജില്ലകളിൽ ഓരോ സ്‌മാർട്ട് പൊലീസ് സ്റ്റേഷനുകൾ
 

Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

GRBL Feed Rate