ലേണേഴ്‌സ് ലൈസന്‍സ്
ലേണേഴ്‌സ് ലൈസന്‍സ്
ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സ് ലൈസന്‍സിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.(ടെസ്റ്റിന് പ്രാക്ടീസ് ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലെ കിയോസ്കിലും വെബ്സൈറ്റിലും ചെയ്യാനാകും)
പരീക്ഷ പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ 30 രൂപ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല.
1. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേക്കുള്ള റോഡില്‍ തിരിഞ്ഞുകയറേണ്ടതിങ്ങനെ?
ഓടിക്കൊണ്ടിരിക്കുന്ന റോഡിന്റെ ഇടതുവശം ചേര്‍ന്ന് സിഗ്നല്‍ കാണിച്ച് തിരിഞ്ഞുപ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്തേക്ക് കയറാം.
2. റോഡിനു നടുവില്‍ തുടര്‍ച്ചയായി മഞ്ഞവര ഇട്ടിരിക്കുന്ന ഉദ്ദേശം എന്തെല്ലാം?
മഞ്ഞവര തൊടാനോ, മുറിച്ചു കടക്കാനേ പാടില്ല
3. ഓവര്‍ടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്തെല്ലാം?
ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, മുന്നിലെ വാഹനത്തില്‍നിന്ന് സിഗ്നല്‍ കിട്ടിയില്ലെങ്കില്‍
4. നിര്‍ത്തുമ്പോള്‍ കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
വലതികൈ നീട്ടി കൈമുട്ടു വരെയുള്ള ഭാഗം മുകളിലേയ്ക്ക് ഉയര്‍ത്തി കാട്ടണം
5. രാത്രിയില്‍ എതിരെ വാഹനം വന്നാല്‍ കൈക്കൊള്ളേണ്ട നടപടി എന്ത്?
ഹെഡ്‌ലൈറ്റ് ഡിം ചെയ്യുക
6. രാത്രിയില്‍ എതിരെ വാഹനം വന്നാല്‍ ഡിം ചെയ്യുന്ന ഹെഡ്‌ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആക്കേണ്ടത്?
എതിരെവന്ന വാഹനം കടന്നുപോയശേഷം.
7. ഹോണ്‍ മുഴക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതെല്ലാം?
കോടതി, ആശുപത്രി എന്നിവയ്ക്ക് സമീപം, നിരോധിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങള്‍
8. ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം എത്ര?
40 കിലോമീറ്റര്‍, നഗരത്തില്‍ 30 കിലോമീറ്റര്‍
9. സഡന്‍ബ്രേക്ക് അനുവദിച്ചിട്ടുള്ള സന്ദര്‍ഭം
അത്യാവശ്യ സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാന്‍ മാത്രം
10. ഒരു വാഹനം പുറകോട്ട് ഓടിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടത് എന്ത്?
പുറകില്‍ വാഹനം വരുന്നില്ല, മറ്റു വാഹനങ്ങള്‍ക്ക് അപകടമില്ല, തടസ്സമില്ല എന്ന് ഉറപ്പാക്കണം.
Comments
Post a Comment