ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംങ്ങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന് 'നെയ്യപ്പ'മെന്നാകും പേര്.

മലയാളികളെല്ലാം ഒന്ന് ആഞ്ഞുപിടിച്ചാല്‍ ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംങ്ങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന് 'നെയ്യപ്പ'മെന്നാകും പേര്.


തമാശയല്ലിത്. ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ 'Android N' ന് പേരുകള്‍ ക്ഷണിച്ചിരിക്കുകയാണ് ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് പേര് തീരുമാനിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
https://www.android.com/versions/name-n/

എന്ന ലിങ്കില്‍ പോയാല്‍, ആന്‍ഡ്രോയ്ഡിന്റെ പുതിയ പേര് നിര്‍ദ്ദേശിക്കാനുള്ള പേജിലെത്തും. അവിടെ നിങ്ങള്‍ക്ക് NEYYAPPAM എന്ന് രേഖപ്പെടുത്താം. മറ്റേതെങ്കിലും പേരാണ് നല്ലതെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താം.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോളേജ് വിദ്യര്‍ത്ഥികളുമായി നടത്തിയ ഒരു കൂടികാഴ്ചയില്‍ എന്തുകൊണ്ട് ആന്‍ഡ്രോയിഡിന്റെ വേര്‍ഷനുകള്‍ക്ക് ഇന്ത്യന്‍ പേരുകള്‍ നല്‍കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ പലഹാരങ്ങളുടെ പേരുകളും ആന്‍ഡ്രോയ്ഡിനിടാന്‍ അവസരമൊരുക്കിയത് അങ്ങനെയാണ്.
2008 ല്‍ രംഗത്തെത്തിയ ആന്‍ഡ്രോയ്ഡിന്റെ അതിനടുത്ത വര്‍ഷമിറങ്ങിയ 1.5 പതിപ്പ് മുതലാണ് പലഹാരങ്ങളുടെ പേരിടുന്ന രീതി തുടങ്ങിയത്. 'കപ്പ്‌കേക്ക്' ( Cupcake ) എന്നായിരുന്നു ആന്‍ഡ്രോയ്ഡ് 1.5 ന്റെ പേര്. പിന്നീട് 'ഡോനട്ട്' ( Donut ) എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് 1.6 എത്തി.
'എക്ലയര്‍' ( Eclair ), 'ഫ്രോയോ' ( Froyo ), 'ജിഞ്ചര്‍ബ്രഡ്' ( Gingerbread ), 'ഹണികോമ്പ്' ( Honeycomb ), 'ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ച്' ( Ice Cream Sandwich ), 'ജല്ലിബീന്‍' ( Jelly Bean ), 'കിറ്റ്കാറ്റ്' ( KitKat ), 'ലോലിപോപ്പ്' ( Lollipop ) എന്നിങ്ങനെ തുടര്‍ന്നുള്ള ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് പേരുകള്‍ കിട്ടി. അതിപ്പോള്‍, 'മാഷ്മലോ' ( Marshmallow ) എന്ന ആന്‍ഡ്രോയ്ഡ് 6.0 പതിപ്പിലെത്തി നില്‍ക്കുന്നു.
ആന്‍ഡ്രോയ്ഡിന് ഇതുവരെ നല്‍കിയ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ C, D, E, F, G, H, I, J, K, L, M എന്ന ക്രമത്തിലാണ്. ഇതുപ്രകാരം അടുത്തത് 'N' പതിപ്പാണ്. N എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്റെ പേരാകും ലഭിക്കുക. ഒട്ടേറെ മലയാളികള്‍ 'നെയ്യപ്പ'മെന്ന് പേര് ഇതിനകം നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ചിലര്‍ 'നാരങ്ങാമിഠായി'യെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മെക്‌സിക്കന്‍ ചിപ്‌സായ 'നാചോസ്', ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ 'ന്യൂട്ടല്ല', 'നെക്റ്ററൈന്‍' പഴം എന്നിവയും നെയ്യപ്പവുമായി മത്സരിക്കാന്‍ രംഗത്തുണ്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദ്ദേശിക്കുന്ന പേരായിരിക്കും അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പിന് എന്നതിനാല്‍, കൂടുതല്‍ മലയാളികള്‍ രംഗത്തെത്തുന്നത് നെയ്യപ്പത്തിന് ഗുണംചെയ്യും. സോഷ്യല്‍ മീഡിയയിലെ മലയാളിയുടെ 'പൊങ്കാല' ചരിത്രം നോക്കിയാല്‍ അടുത്തത് 'ആന്‍ഡ്രോയ്ഡ് നെയ്യപ്പം' ആയിക്കൂടെന്നില്ല.


If Malayali netizens (and likeminded others) have their way, the upcoming version of Google's Android Operating System could be codenamed Neyyappam! People by the dozen have been logging on to #NameAndroidN microsite, through which Google is crowd-sourcing names for Android N, and casting their votes for the traditional Kerala snack made of rice and jaggery. Even Kerala Tourism has got in on the act and is urging people to vote for neyyappam through its Twitter handle. Meanwhile, techies, individually and collectively, are having a field day promoting the campaign among friends, colleagues and family through SMS forwards and emails and on social media.

Ref:

http://www.thehindu.com/features/metroplus/society/will-the-new-google-android-be-named-neyyappam/article8645525.ece


http://english.mathrubhumi.com/technology/tech-news/kitkat-lollipop-marshmallow%E2%80%A6why-can%E2%80%99t-android-neyyappam!-english-news-1.1074276

Malayalis Are Working Overtime To Get The Next Android Version Named After Their Beloved Snack




Android, Google's popular mobile operating system, is about to get an upgrade. This presents a peculiar opportunity, for those who care about these things, to leave an indelible mark in the annals of technology.
http://www.huffingtonpost.in/2016/05/25/neyyappam_n_10128258.html

Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

Navicat Cloud