CCTV camera

ഇതു ഒരു സാധാരണ ബൾബിന്റെ രൂപത്തിൽ ഉള്ള രഹസ്യ ക്യാമറയാണ് , ഇതു വയർ ലെസ്സ് ആണ്, ഇതു പുറമേ നിന്ന് ചാർജ്ജ് ചെയ്ത ശേഷം ബൾബിന്റെ ഹോൾഡറിൽ ഇടാം. 10 മണികൂർ വരെ ബാറ്ററി ബാക്ക് അപ്പ് കിട്ടുന്ന മോഡലുകൾ വരെ ഉണ്ട്. കൂടാതെ ഇതു നൈറ്റ് വിഷൻ കൂടി ആണ്. അതായത് ഏത്ര ഇരുട്ടത്തും നിങ്ങളുടെ ക്ലിയർ വീഡിയോ ഏടുക്കാൻ കഴിയുമെന്നർത്ഥം. ഇതു എടുക്കുന്ന വീഡിയോ സിഗ്നൽ Wi-Fi ആയി ആണ് പുറത്തു വിടുന്നത്. ഇതു റൂമിനു പുറത്തു നില്കുന്ന ആളിന്റെ മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ് ടോപ്പിൽ റെക്കോർഡ് ചെയ്യാൻ കഴിയും. 

ഈ ക്യാമറ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്തോ, ബാത്രൂമിനുള്ളിലോ ഹോട്ടൽ മുറികളിലോ എവിടെ വേണമെങ്കിലും ഉടമ അറിഞ്ഞോ അറിയാതെയോ ഏതൊരാള്ക്കും ഘടിപ്പികാം.

സഹോദരിമാരെ.. നിങ്ങൾ എവിടെ പോയാലും, പ്രകാശം വരാതെ ഓഫ് മോഡില് ഉള്ള ഇത്തരം ബൾബ് കണ്ടാല് ശ്രദ്ധിക്കുക. കൂടാതെ നടുവിൽ കറുത്തും, ചുറ്റും വട്ടത്തിൽ LED ലൈറ്റ് ഉള്ളതുമായ ഇത്തരം ബൾബ് കണ്ടാല് പ്രത്യേകിച്ചും മുൻ കരുതല് ഏടുക്കുക.

CCTV കാമറകൾ ആകാം പക്ഷെ ഇത്തരം ചതി കാമറകൾ ഒരു നിയന്ത്രണവും ഇല്ലാതെ വിറ്റഴികുന്നതിനു നിയന്ത്രണം ഏര്പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതീവ ഗൗരവത്തോടെ കാണേണ്ട ഈ വിഷയത്തില് ഗവര്ന്മെന്റ് ഇതുവരെ യാതൊരു ശ്രദ്ധയും കൊടുക്കാതിരിക്കുന്നത് തികച്ചും ദുഃഖകരമാണ്. ഇത്തരം ക്യാമറകള് വില്ക്കുന്നവര് ഓര്ക്കുന്നില്ല നാളെ തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെ മാനവും താന് വിറ്റ അതേ ക്യാമറകള് കൊണ്ട് നഷ്ട്ടപ്പടാന് സാധ്യതയുണ്ടെന്ന്.

നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അറിവിലേക്കായി ഈ ഇൻഫർമേഷൻ ഏവരും ഷെയർ ചെയ്തു പ്രചരിപ്പിക്കുക

Comments

Popular posts from this blog

International Phonetic Alphabet

Brix.io

Writing Systems Of The World